കനത്ത മഴ; വയനാട്, ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രതീകാത്മക ചിത്രം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. ഹയര്‍ സെക്കന്ററി, കോളേജ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വയനാടിന് പുറമെ കനത്ത മഴയുടേയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും.

DONT MISS
Top