ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കേണ്ടെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം

ഫ്രാങ്കോ മുളയക്കല്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ ലൈംഗിമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നും മൊഴി എടുക്കണ്ടെന്ന് അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കി. ആവശ്യം എങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി തേടാനും ഡിജിപി അന്വേഷണ സംഘത്തിനെ നിര്‍ദ്ദേശിച്ചു.

അതേസമയം ഫ്രാങ്കോ മുളയക്കല്‍ ലൈംഗിമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കി. എന്നാല്‍ ബിഷപ്പ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞതായി ഉജ്ജിയന്‍ ബിഷപ്പ് ഫാ സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിക്കുന്നവെന്ന് ഉജ്ജയിന്‍ ബിഷപ്പ് ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കേലിനേ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമായ മൊഴിയാണ് ഉജ്ജജയിന്‍ ബിഷപ്പ് വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തിന് നല്‍കിയത്.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി ഒരുഘട്ടത്തിലും കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്രാങ്കോ മുളക്കലുമായി ചില പ്രശ്നങ്ങളുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇക്കാര്യം അവര്‍ നേരിട്ടും കത്തിലൂടെയും അറിയിച്ചു. ഇത് മാനസിക പീഡനം ആയിരുന്നു എന്നും ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കി. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ കുറവലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയെന്നും ഉജ്ജയിന്‍ ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top