കരുണാനിധിയുടെ നില അതീവഗുരുതരം, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൈകിട്ട് നാലരയ്ക്ക് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ നില വളരെ മോശമാണെന്ന് വ്യക്തമാക്കുന്നത്. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടില്ല. അദ്ദേഹം തീവ്രപരിചണവിഭാഗത്തില്‍ തുടരുകയാണ്.

കരുണാനിധിയുടെ ആരോഗ്യനില ആതീവഗുരുതരവും അസ്ഥിരവുമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ചികിത്സകള്‍ ഫലംകാണുന്നില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു.

സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനത്ത് സുരുക്ഷ ശക്തമാക്കാന്‍ തമിഴ്‌നാട് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാവേരി ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലടക്കും സുരക്ഷ ശക്തമാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് ദിവസമായി കരുണാനിധി ചികിത്സയിലാണ്. ജൂലൈ 28 ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവമോശമാവുകയും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി പതിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ വീണ്ടും ആശ്വാസവാര്‍ത്തകളെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top