‘കീകീ’ ചലഞ്ചിനെതിരെ വ്യത്യസ്തമായ ബോധവത്കരണവുമായി കേരള പൊലീസ്; തകര്‍പ്പന്‍ വീഡിയോ കാണാം

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘കീകീ’ ചലഞ്ചിനെതിരെ വ്യത്യസ്തമായ ബോധവത്കരണവുമായി കേരള പൊലീസ്. അപകടകരമായ ചലഞ്ചുകള്‍ നമുക്ക് വേണ്ട എന്ന് തുടങ്ങുന്ന കുറിപ്പിനോടൊപ്പമാണ് കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘കി കി ഡു യു ലൗമി’ എന്ന വരികള്‍ക്ക് ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ചുവടുവെയ്ക്കുന്ന പുതിയ ചലഞ്ചിനെതിരായ വീഡിയോ കേരള പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

‘പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകള്‍ പ്രബുദ്ധരായ മലയാളികള്‍ ഏറ്റെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്,’ കേരള പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ 43 സെക്കന്‍ഡ് ദൈര്‍ഘ്യമേറിയ വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

DONT MISS
Top