ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനകേസ്; നിരണം ഭദ്രാസനാധിപനും പരാതിക്കാരനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: യുവതിയെ കുമ്പസാര രഹസ്യം പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ച വിഷയം മറച്ചുവച്ചതില്‍ സഭ നേതൃത്വത്തിനും പങ്ക്. പരാതി ലഭിച്ചു എന്നതിന് രസീത് തന്നാല്‍ തനിക്ക് ബുദ്ധിമുട്ടാകും എന്ന് നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റിമോസ് യുവതിയുടെ ബന്ധുക്കളോട് പറയുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രസീത് ഒപ്പിട്ടു നല്‍കിയാല്‍ അത് നേരെ പൊലീസ് സ്റ്റേഷനില്‍ കൊടുക്കണം എന്നതാണ് നിയമം. അല്ലെങ്കില്‍ നിങ്ങളെക്കാളും അവരെക്കാളും കുറ്റം എനിക്കാണ്. പൊലീസില്‍ നിന്ന് ഇത് ബോധപൂര്‍വ്വം മറച്ചുവച്ചതില്‍ താനും കുറ്റക്കാരനാകും. തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് വൈദികര്‍ക്ക് എന്നാല്‍ കഴിയുന്ന നിയമ നടപടി സ്വീകരിക്കും എന്നും മെത്രാപ്പോലീത്ത പറയുന്നു.

DONT MISS
Top