കരുണാനിധിയുടെ നില അതീവഗുരുതരം; മരുന്നുകളോടുള്ള പ്രതികരണം കുറയുന്നുവെന്ന് ആശുപത്രി

കരുണാനിധി(ഫയല്‍)

ചെന്നൈ: ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി എന്ന് ആശുപത്രി അധികൃതര്‍. ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് വെല്ലുവിളിയാകുന്നത് പ്രായാധിക്യമാണ്. അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 28നാണ് വീണ്ടും കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് അദ്ദേഹത്തിന്റെ നില അല്‍പം മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നു. എന്നാലിന്ന് വീണ്ടും നില ഗുരതരമാവുകയാണ്.

DONT MISS
Top