‘എല്ലാ ഇന്ത്യക്കാരും ഇതു തന്നെയാണ് ചോദിക്കുന്നത്’; തൊഴില്‍ എവിടെ എന്ന ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: സംവരണം നല്‍കിയാലും രാജ്യത്ത് നല്‍കാന്‍ തൊഴില്‍ എവിടെ എന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നല്ല ചോദ്യമാണ് ഗഡ്കരി ചോദിച്ചത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കൂടാതെ എല്ലാ ഇന്ത്യക്കാരും ഇതുതന്നെയാണ് ചോദിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ ഓദ്യോഗിക ട്വിറ്റര്‍ പേജിലൂടെയും നിതിന്‍ ഗഡ്കരിക്ക് മറുപടി നല്‍കിയിട്ടുണ്ട്. നിതിന്‍ ഗഡ്കരിക്ക് അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു ബിജെപി മന്ത്രി സത്യം പറഞ്ഞിരിക്കുന്നത്. രാജ്യത്തെ ജനങ്ങളും ഞങ്ങളും ചോദിക്കുന്ന ചോദ്യം ചോദിക്കാന്‍ തയ്യാറായി എന്നും  കോണ്‍ഗ്രസ് പറയുന്നു.

സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗം നടത്തിവരുന്ന പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് നിതിന്‍ ഗഡ്കരി രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചത്. സംവരണം നല്‍കിയാലും നല്‍കാന്‍ തൊഴില്‍ എവിടെയാണ് എന്നതാണ് നിതിന്‍ ഗഡ്കരിയുടെ ചോദ്യം. സാങ്കേതിക വിദ്യയുടെ വരവോടു കൂടി ബാങ്കുകളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top