പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള നിയമം; സുപ്രിം കോടതി വിധി മറികടക്കാനുള്ള ബില്‍ ലോക്‌സഭ ചര്‍ച്ച ചെയ്യും

ഫയല്‍ ചിത്രം

ദില്ലി: പട്ടിക ജാതി വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനുള്ള നിയമം ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധി മറികടക്കുന്നതിനുള്ള ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും. ദളിത് രോഷം രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി സഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നത്. ബില്‍ പരിഗണിക്കുന്നതിന് മുന്നോടിയായി ഇന്നും നാളെയും ലോക്‌സഭയില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്ന ആള്‍കൂട്ട കൊലപാതകത്തില്‍ പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധമുയര്‍ത്തിയേക്കും. ലോക്‌സഭ പാസാക്കിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍, പിന്നോക്ക വിഭാഗ കമ്മീഷന് ഭരണ ഘടനാ പദവി നല്‍കുന്ന ബില്‍ എന്നിവ ഇന്ന് രാജ്യസഭ പരിഗണിച്ചേക്കും. രാജ്യസഭ ഉപാധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിലും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടയില്‍ ചര്‍ച്ച നടന്നേക്കും.

DONT MISS
Top