മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖാണ് കൊല്ലപെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്സ്എസ്സാണെന്ന് സിപിഐഎം ആരോപിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബൈക്കില്‍ എത്തിയതെന്നും രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ടര്‍ ചാനലിനോട് സ്ഥിരീകരിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുക്കാര്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top