‘ലജ്ജയുണ്ടെങ്കില്‍ നടപടി എടുക്കൂ’; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദില്ലിയിലെ പ്രതിഷേധ പരിപാടി

ദില്ലി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ മുസഫഫര്‍പൂരിലെ ബാലികാ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ നടപടി എടുക്കാന്‍ അവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലജ്ജയുണെങ്കില്‍ ഇനിയെങ്കിലും പെട്ടെന്ന് നടപടി എടുക്കൂ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ബിഹാര്‍ പെണ്‍കുട്ടികള്‍ പീഡനത്തിനരായ സംഭവത്തില്‍ ദില്ലിയിലെ ഇന്നലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാലികാ കേന്ദ്രത്തില്‍ 34 ഓളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടും നിതീഷ് കുമാര്‍ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.

രാജ്യത്തുള്ള സ്ത്രീകള്‍ക്ക് മുഴുവന്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കണം എന്ന ലക്ഷ്യം കൂടി പ്രതിഷേധ പരിപാടിക്ക് ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകള്‍ക്കൊപ്പവും മുസാഫര്‍പൂരിലോ മറ്റ് എവിടെയെങ്കിലുമോ ദുരിതം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കൊപ്പവുമാണ് ഞങ്ങള്‍ നില്‍ക്കുന്നത്. അതില്‍ നിന്നും ഒരിഞ്ചുപോലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിനിധി ദിനേഷ് ത്രവേദി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, എല്‍ജെഡി നേതാവ് ശരദ് യാദവ് എന്നിവരും പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top