ഇടുക്കി വണ്ണപ്പുറം കൂട്ടക്കൊലപാതകം: നാലുപേര്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്ത് നിന്ന് ഇവരെ പിടികൂടിയത്. അതേസമയം, അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെയാണ് ഒരാളെക്കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവാണ് ഇന്ന് പിടിയിലായത്. നാലുപേരെയും ഇടുക്കിയില്‍ എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്യും. കള്ളനോട്ട് കേസിലെ പ്രതിയാണ് ഷിബു.

അതേസമയം, കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ പൊലീസിന് സംശയം ഉണ്ട്. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതം നടത്തിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൃഷ്ണന്‍ ആരെയൊ ഭയപ്പെട്ടിരുന്നെന്നും അതിനാലാണ് വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്.

താന്‍ ആക്രമിക്കപ്പെടുമെന്ന് കൃഷ്ണന്‍ ഭയപ്പെട്ടിരുന്നതായും ആക്രമണമുണ്ടായാല്‍ തിരിച്ചടിയ്ക്കാന്‍ കൃഷ്ണന്‍ എല്ലാ മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാ മുറികളിലും വള്ളികെട്ടിയ ഇരുമ്പ് വടി, കത്തി, ചെറിയ വാളുകള്‍ എന്നിവ ഉണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top