പീഡനക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ ചോദ്യം ചെയ്യും. ബിഷപിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ദില്ലിയില്‍ എത്തിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പിന്റെ മൊഴിയെടുക്കുക. ഇതിന് മുന്നോടിയായി ഇന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് മൊഴിയെടുക്കും.

അതിനിടെ കന്യാസ്ത്രീയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്ന് യുവതി പിന്‍മാറി. അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി തന്റെ പരാതിയില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. തന്റെ ഭര്‍ത്താവുമായി ബന്ധം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി നല്‍കിയത്. എന്നാല്‍ കന്യാസ്ത്രീയുമായി ഭര്‍ത്താവിന് തെറ്റായ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് യുവതി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കുടുംബതര്‍ക്കങ്ങള്‍ കാരണമാണ് മദര്‍ സുപ്പീരിയറിന് പരാതി നല്‍കിയതെന്നാണ് യുവതി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഇന്നലെ രാത്രി 9.30 മുതല്‍ പുലര്‍ച്ചെ അഞ്ചര വരെയാണ് ദമ്പതിമാരെ ചോദ്യം ചെയ്തത്.

DONT MISS
Top