മേല്‍പ്പാത നിര്‍മിക്കുക അസാധ്യം; ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക

ബംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക. മേല്‍പ്പാലങ്ങള്‍ പണിയുക അത്ര എളുപ്പമല്ല എന്നാണ് സംസ്ഥാനം സ്വീകരിച്ച നിലപാട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ അഭിപ്രായം കേന്ദ്ര സര്‍ക്കാറാണ് മുന്നോട്ടുവച്ചത്. ഇതിനുള്ള ചെലവ് കേരളവും കര്‍ണാടകം ചേര്‍ന്ന് വഹിക്കണം എന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് എളുപ്പമല്ല എന്നാണ് കര്‍ണാടകം നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഈ മാസം എട്ടിന് ഇക്കാര്യം സുപ്രിം കോടതിയുടെ പരിഗണനയില്‍ വരും. ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജ്ജിയാണ് പരിഗണനയ്ക്ക് വരുന്നത്. നിലവില്‍ വയനാട്-മൈസൂര്‍ ദേശീയ പാതയില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം. ഇക്കാര്യത്തില്‍ സുപ്രിം കോടതിയാകും ഇനി തീരുമാനമെടുക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top