പ്രേക്ഷകരെ ചിരിപ്പിച്ചും പേടിപ്പിച്ചും ‘കിനാവള്ളി’ മുന്നോട്ട്; ചിത്രം രണ്ടാം വാരത്തിലേക്ക്

സൗഹൃദത്തിന്റെയും പ്രണയത്തിന്റെ കഥ പറഞ്ഞ സുഗീതിന്റെ ‘കിനാവള്ളി’ തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ രണ്ടാം വാരത്തിലേക്ക് കടന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഹൊറര്‍ റൊമാന്റിക് ചിത്രം മലയാളത്തില്‍ വരുന്നത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് കിനാവള്ളി നിര്‍മ്മിച്ചത്. ചിത്രത്തിലെ ഹൊറര്‍ രംഗങ്ങളും കോമഡി നമ്പറുകളും പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ചു. പ്രധാന കഥാപാത്രങ്ങള്‍ എല്ലാം പുതുമുഖങ്ങളാണ്.

മലയാള സിനിമയില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ഒരുപാട് സിനിമകള്‍ ഉണ്ട്. എന്നാല്‍ വ്യത്യസ്ത അനുഭവം പ്രേക്ഷകരിലേക്ക് പകര്‍ത്താന്‍ കിനാവള്ളിക്ക് സാധിച്ചിട്ടുണ്ട്. അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവര്‍ ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഹരീഷ് കണാരന്റെ കോമഡി നമ്പറുകള്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തി. സുഗീത് എന്ന സംവിധായകന്‍ മുഖ്യധാരയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുമ്പോള്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയന്‍. കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്‌സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍, നസീബ് കെഎന്‍, പ്രവീണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top