പരമ്പരയായി വീണ്ടും ബാഹുബലി എത്തുന്നു; ആദ്യഭാഗത്തില്‍ കട്ടപ്പയുടെയും ശിവകാമിയുടെയും കഥ

പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റുവാങ്ങിയ ബാഹുബലിയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കു ശേഷം പരമ്പര രൂപത്തില്‍ മൂന്നാം ഭാഗം എത്തുന്നു. ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് വഴിയാണ് ബാഹുബലിയുടെ പൂര്‍വ്വകഥ പറയുന്ന പരമ്പര പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. പരമ്പര ചിത്രീകരിക്കുന്നതിനു പിന്നില്‍ പിന്തുണയുമായി ബാഹുബലി സംവിധാകന്‍ രാജമൗലിയും ഉണ്ട്.

ആനന്ദ് നീലകണ്ഠന്‍ എഴുതിയ പുസ്തകം ‘ദ് റൈസ് ഓഫ് ശിവകാമി’യെ ആസ്പദമാക്കിയാണ് പരമ്പര ചിത്രീകരിക്കുന്നത്. ദേവ കട്ട, പ്രവീണ്‍ സതാരു എന്നിവര്‍ ചേര്‍ന്നാണ് പരമ്പര സംവിധാനം ചെയ്യുന്നത്. പരമ്പര നിര്‍മിക്കുന്നതിന് 500 കോടി രൂപ  വേണ്ടിവരും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്നു ഭാഗങ്ങളായാണ് പരമ്പര റിലീസ് ചെയ്യുക. ഇതിന്റെ ആദ്യ ഭാഗത്തില്‍ ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവകാമിയുടെ കട്ടപ്പയുടെയും കഥയാണ് പറയുക. ആനന്ദ് നീലകണ്ഠന്റെ ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്ന രണ്ടാം പുസ്തകത്തിന്റെയും ഇനി എഴുതാന്‍ പോകുന്ന മൂന്നാം പുസ്‌കത്തെയും ആസ്പദമാക്കിയുള്ളതാണ് രണ്ടും മൂന്നും ഭാഗങ്ങള്‍. 152 രാജ്യങ്ങളിലായിരിക്കും  പരമ്പര റിലീസ് ചെയ്യുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top