ഇയാന്‍ ഹ്യൂം എഫ്‌സി പൂനെ സിറ്റിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പില്‍ ഇയാന്‍ ഹ്യൂമിനെ കൂടാരത്തിലെത്തിച്ച് എഫ്‌സി പൂനെ സിറ്റി. താരവുമായി കരാര്‍ ഒപ്പിട്ട വിവരം പൂനെ മാനേജ്‌മെന്റ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ഹ്യൂമുമായി ഒരു വര്‍ഷത്തെ കരാറാണ് പൂനെ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കുമായി ബൂട്ടുകെട്ടിയ ഹ്യൂം ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ്. 59 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

എടികെയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ഹ്യൂമിനെ ടീമില്‍ തിരിച്ചെത്തിച്ചെങ്കിലും കാല്‍ മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. പരുക്കില്‍ നിന്ന് എത്രയും പെട്ടന്ന് ഹ്യൂം മുക്തനാകുമെന്നാണ് പ്രതീക്ഷയെന്ന് പൂനെ ടീം ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് മോദ്‌വെല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

DONT MISS
Top