കീകീ ചലഞ്ച് വൈറലാകുന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

റിസ്വാന മിര്‍

അഹമ്മബാദ്: സമൂഹമാധ്യമങ്ങളില്‍ വൈറലായ കീകീ ചലഞ്ചുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തില്‍ നിന്നും കീകീ ചാലഞ്ച് ഏറ്റെടുത്ത റിസ്വാന മിര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തില്‍ കയറുന്നതാണ് കീകീ ചാലഞ്ച്.

കീകീ ചലഞ്ച് ആരും ഏറ്റെടുക്കരുത് എന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിലിടയ്ക്കാണ് ഗുജറാത്ത് സ്വദേശിയായ റിസ്വാന മിര്‍ എന്ന യുവതി കീകീ ചലഞ്ച് ഏറ്റെടുത്ത് അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചാലഞ്ച് ഏറ്റെടുക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

വൈറലായ വീഡിയോയ്ക്ക് എതിരെ വഡോദര പൊലീസാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ വീഡിയോയ്ക്ക് ഒരാഴ്ച പഴക്കം ഉണ്ട എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇതും പൊലീസ് അന്വേഷിച്ചുവരികയാണ്.

ലോകമെമ്പാടുമുള്ള ആളുകള്‍ കീകീ ചലഞ്ച് ഏറ്റെടുത്ത് ഇത്തരത്തില്‍ നൃത്തം ചെയ്യുന്നുണ്ട്. കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്റെ കീ കീ ഡു യു ലൗവ് മി എന്ന പാട്ടിനാണ് നൃത്തം ചെയ്യേണ്ടത്. എന്നാല്‍ ചലഞ്ച് വലിയ രീതിയിലുള്ള അപകടം വിളിച്ചുവരുത്തും എന്നതിനാലണ് പൊലീസ് ഇതിനെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

DONT MISS
Top