എസ് ഹരീഷിന്റെ നോവല്‍ മീശയ്‌ക്കെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: എസ് ഹരീഷിന്റെ നോവല്‍ മീശയുടെ പ്രസിദ്ധീകരണവും വില്‍പ്പനയും വിലക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ദില്ലി മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുക. നോവല്‍ നിരോധിക്കണമെന്നാണ് ആവശ്യമെന്ന് ഇന്നലെ ഹര്‍ജിക്കാരന്റെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.

ആവിഷ്‌കാര സ്വാതന്ത്രവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്ന് നോവലിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് എന്നിവര്‍ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരാകും. ഹിന്ദു സ്ത്രീകളെയും ബ്രാഹ്മണരേയും നോവലില്‍ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

DONT MISS
Top