കിനാവള്ളിയില്‍ ഹരീഷ് കണാരന്റേത് ഉഗ്രന്‍ പ്രകടനമെന്ന് പ്രേക്ഷകര്‍; ചിരി അണ്‍ലിമിറ്റഡ്!

ചിരിപ്പിച്ചും പേടിപ്പിച്ചും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു സുഗീത് സംവിധാനം ചെയ്ത കിനാവള്ളി വിജയകരമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ശിക്കാരി ശംഭു, മധുര നാരങ്ങാ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കയ്യിലെടുത്ത സുഗീത് മാജിക് ഈ ചിത്രത്തിലും ആവര്‍ത്തിക്കുകയാണ്.

6 യുവാക്കളുടെ സൗഹൃദം പങ്കു വയ്ക്കുന്ന ചിത്രത്തില്‍ ഹരീഷ് കണാരനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധേയനായത്. കാരണം ചിരിയുടെ അമിട്ട് മറ്റു ചിത്രങ്ങളിലൂടെ തീര്‍ത്ത കണാരന്റെ ചിരിപ്പൂരം കിനാവള്ളിയിലും നിറഞ്ഞു നില്കുന്നു.

സുഗീതിന്റെ തന്നെ ശിക്കാരി ശംഭുവിലും കോമഡി നമ്പറുകളിലൂടെ തന്റെ സ്ഥാനം ഹരീഷ് അടയാളപ്പെടുത്തിയിരുന്നു. പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ഹരീഷിന്റെ കോമഡിയാണ് ഹൈലൈറ്റ്. എങ്കിലും സുഗീത് കോര്‍ത്തിണക്കിയിരിക്കുന്ന ഘടകങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. മികച്ച അഭിപ്രായം നേടി മുന്നേറാന്‍ ഇത് ഈ ചിത്രത്തെ സഹായിക്കുന്നു.

DONT MISS
Top