കെഎംസിടി മെഡിക്കല്‍ കോളെജിന് അധികമായി 50 സീറ്റുകള്‍ അനുവദിക്കണമെന്ന ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു

സുപ്രിം കോടതി

ദില്ലി: കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളെജില്‍ അധികമായി 50 സീറ്റുകള്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രിം കോടതി നടപടി. കൗണ്‍സിലിന്റെ ഹര്‍ജിയില്‍ അടുത്ത ബുധനാഴ്ച വിശദമായ വാദം കേള്‍ക്കും. മൂന്ന് ദിവസത്തിനകം ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയെയും സുപ്രിം കോടതി വിമര്‍ശിച്ചു.

കെഎംസിടി, കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളെജുകള്‍ക്കാണ് അധികമായി നല്‍കി കൊണ്ടിരുന്ന 50 സീറ്റുകള്‍ എംസിഐ ഇക്കൊല്ലം നിഷേധിച്ചത്. ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന കോളെജ് മാനേജ്‌മെന്റിന്റെ വാദത്തെ കോടതി വിമര്‍ശിച്ചു. ഇത്തരം ആവശ്യങ്ങള്‍ കോടതിയെ സമ്മര്‍ദ്ദത്തില്‍ ആകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top