പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ കോളെജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളെജിലെ വിദ്യാര്‍ത്ഥിനി നിമിഷ തമ്പിയാണ് (20) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കഴുത്തിന് വെട്ടേറ്റാണ് നിമിഷ മരിച്ചത്. അക്രമത്തില്‍ നിമിഷയുടെ അച്ഛനും പരുക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടരയോടെ കിഴക്കമ്പലം പഞ്ചായത്തിലെ മലയംതുരുത്ത് അമ്പുനാട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബംഗാള്‍ സ്വദേശിയായ യുവാവ് നിമിഷയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി നിമിഷയുടെ വീടിന് സമീപമത്താണ് ഇയാള്‍ താമസിക്കുന്നത്.

കഴുത്തിന് വെട്ടേറ്റ നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top