രാജസ്ഥാനില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ വീട്ടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വീടിനു സമീപത്തുള്ള പാടത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് കാണാതായത്. മകള്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ്  മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്നതായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയില്‍ നിന്നും ഫോറസിക് വിദഗ്ദരെയും ഡോഗ് സ്വാഡിനെയും സംഭവ സ്ഥലത്ത് എത്തിച്ച് എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ ബലാത്സംഗ കൊലപാതകം നടക്കുന്നത്. ഫെബ്രുവരിയില്‍ വീട്ടിന്റെ പുറത്തുനിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. മൃതദേഹം പാടത്തുനിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top