കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; ജിറോണ എഫ്‌സിക്ക് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് കിരീടം


കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും പരാജയപ്പെടുത്തിയതോടെ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് കിരീടം ജിറോണ എഫ്‌സി നേടി. എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ജിറോണ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. പരാജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരാജയം കൂടുതല്‍ കനപ്പെട്ടതാകാതിരിക്കാന്‍ ടീം പരിശ്രമിച്ചു.

ഒന്നാം പകുതിയില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ജിറോണയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ കൂടുതല്‍ ആയാസപ്പെട്ടോ അക്രോബാറ്റിക് ഷോട്ടുകള്‍ക്കോ മുതിരാതെ തീര്‍ത്തും പതിയെയാണ് ജിറോണ കളിച്ചത്. അതേ അനായാസതയോടെയാണ് 5 ഗോളുകളും അവര്‍ നേടിയതും. ജിറോണയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഒരു എതിരാളിയേ ആയിരുന്നില്ല. 30 ശതമാനം ബോള്‍ പൊസഷന്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയില്ല.

ഇനി പരിശീലന മത്സരങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് വിദേശത്തേക്ക് പറക്കും. ഐഎസ്എല്‍ സീസണ് മുമ്പായി കൂടുതല്‍ ഒത്തിണക്കം ടീം കാണിക്കേണ്ടതുണ്ട്. ഒരു വിദേശ കളിക്കാരന്‍കൂടി ടീമിലേക്ക് എത്തിയേക്കും. പ്രത്യേകിച്ചും കുത്തഴിഞ്ഞ മധ്യനിര ചിതറിപ്പോകുന്ന പശ്ചാത്തലത്തില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top