ആചാര അനുഷ്ഠാന കാര്യങ്ങളില്‍ സര്‍ക്കാര്‍ അഭിപ്രായം പറയുന്നത് ജനാധിപത്യ വിരുദ്ധം: യൂത്ത്ഫ്രണ്ട്(എം)

ഫയല്‍ ചിത്രം

കോട്ടയം: നൂറ്റാണ്ടുകളായി ഹൈന്ദവ സമുദായത്തില്‍ നിലനിന്ന് പോന്ന ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണവും, കത്തോലിക്ക സമുദായത്തിന്റെ കുമ്പസാരവും നിര്‍ത്തണം എന്ന് പറയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊ, വനിതാ കമ്മിഷനൊ അധികാരമോ അവകാശമോ ഇല്ലെന്ന് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍.

ഏതെങ്കിലും മതാനുഷ്ടാനങ്ങളില്‍ ഭേദഗതി വേണം എന്ന അഭിപ്രായം ഉയര്‍ന്നാല്‍ അതാത് മത നേതാക്കളും സമുദായ സംഘടനകളും ആയി ചര്‍ച്ച നടത്തുകയാണ് വേണ്ടത് എന്നും, അതിന് പകരം പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കണമെന്നും കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണം എന്നും പ്രസ്താവന നടത്തുന്ന ആളുകള്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

നഗ്നത പ്രദര്‍ശിപ്പിക്കുന്ന ദിഗംബര സ്വാമിമാരുടെ അടുത്ത് സ്ത്രികളടക്കം വിശ്വസികള്‍ അനുഗ്രഹം തേടാന്‍ പോകുന്നതിനെതിരെ പ്രതികരിക്കാന്‍ വനിത കമ്മിഷന്‍ തയാറാകാത്തത് വിചിത്രമാണെന്നും സജി കുറ്റപ്പെടുത്തി.

DONT MISS
Top