കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം: ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്ന് പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തിനുശേഷം ഇസ്‌ലാമാബാദില്‍ മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചത്. കശ്മീര്‍ ഞങ്ങളുടെ വലിയ കലഹമായി നിലനില്‍ക്കുകയാണ്. ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് ചര്‍ച്ചകള്‍ ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഇന്ത്യയുടെ നേതൃത്വം തയ്യാറാണെങ്കില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ തയ്യാറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ഉപഭൂഖണ്ഡത്തിനും ഗുണകരമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ രണ്ട് ചുവട് മുന്നോട്ട് വയ്ക്കും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാണിജ്യബന്ധവും മെച്ചപ്പെടുത്തണം. ഉപഭൂഖണ്ഡത്തിലെ ദാരിദ്രം മാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല വ്യാപാര ബന്ധം ഉണ്ടാകണം. എന്നാല്‍ കുറച്ച് മാസങ്ങള്‍ മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ ചിത്രീകരിച്ച രീതി കണ്ട്  തനിക്ക് ദുഃഖമുണ്ടായതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

DONT MISS
Top