അരിയില്‍ ഷുക്കൂര്‍ വധം: ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി

സുപ്രിം കോടതി

ദില്ലി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ സെപ്റ്റംബര്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സിപിഐഎം നേതാവ് പി ജയരാജന്‍, ഒന്നാം പ്രതി പ്രകാശന്‍ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

DONT MISS
Top