ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പില്‍ അറിയാം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

പ്രതീകാത്മക ചിത്രം

ദില്ലി: ട്രെയിന്‍ വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വെ. മെയ്ക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയിവെയുടെ പുതിയ സംരംഭം. ട്രെയിന്‍ സമയവും, നിലവില്‍ ഏത് സ്റ്റേഷനിലാണ് ട്രെയിന്‍ ഉള്ളത്, വൈകിയാണോ ഓടുന്നത്, ബുക്കിംഗ് സ്റ്റാറ്റസ് എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും.

ഇതോടെ ട്രെയിന്‍ വിവരങ്ങള്‍ അറിയുന്നതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാധിക്കും. ട്രെയിന്‍ വിവരങ്ങള്‍ വാട്‌സാപ്പില്‍ ലഭിക്കുന്നതിനായുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തന്നെ ചെയ്യാന്‍ സാധിക്കും. ആദ്യ ഘട്ടമായി വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

പിന്നീട് മെയ്ക്ക് മൈ ട്രിപ്പ് നമ്പറായ  7349389104 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. ശേഷം കോണ്‍ടാക്ട് റിഫ്രര്‍ഷ് ചെയ്യണം. ഇനി റെയില്‍വെയുടെ ചാറ്റ് ബോക്‌സ് തുറന്ന് ഏത് ട്രെയിനിന്റെ വിവരമാണോ അറിയേണ്ടത് അതിന്റെ നമ്പര്‍ അയച്ചുകൊടുത്താല്‍ മതി. ഇതിന്റെ മറുപടി ഉടന്‍ ലഭ്യമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top