കനത്ത സുരക്ഷ: പാകിസ്താന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഇസ്ലാമാബാദ്: കനത്ത സുരക്ഷയില്‍ പാകിസ്താന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാകിസ്താനില്‍ ഒരുക്കിയിട്ടുള്ളത്.

ഷഹബാസ് ഷെരീഫ് നയിക്കുന്ന പിഎംഎല്‍എന്‍, ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇന്‍സാഫ്, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം. പിഎംഎന്‍എല്‍ ഭരണം നിലനിര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങളെങ്കിലും, ഒടുവില്‍ പുറത്തിറങ്ങിയ അഭിപ്രായ വോട്ടെടുപ്പില്‍ തെഹ്‌രീക് ഇന്‍സാഫിനാണ് നേരിയ മുന്‍തൂക്കം നല്‍കുന്നത്.

85307 പോളിംഗ് ബൂത്തുകളിലായി മൊത്തം 849 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്താന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 449465 പൊലീസുകാര്‍ക്ക് പുറമെ 370000 സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

DONT MISS
Top