മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് ഇന്ദ്രന്‍സ്; സിനിമാ സംഘടനകളെല്ലം മോഹന്‍ലാലിനൊപ്പം


മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജം പകരുമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറുപേരിലധികം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ ഒപ്പിട്ട പലരും ഇന്ന് യഥാര്‍ഥ കാര്യമറിയാതെയാണ് ഒപ്പിട്ടതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു.

സിനിമാ സംഘടനകളെല്ലാം മോഹന്‍ലാലിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ഈ സംഘടനകള്‍ പറയുന്നു. ഇവരും ഇക്കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇന്ദ്രന്‍സും മോഹന്‍ലാലിന് അനുകൂലമായാണ് പ്രസ്താവന നടത്തിയത്. ലാല്‍ വന്നെന്നുകരുതി പ്രശ്മില്ല. മറ്റ് കലാകാരന്മാര്‍ക്ക് ഊര്‍ജം പകരും ലാലിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കലാകാരന്മാര്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

DONT MISS
Top