കള്ളക്കഥക്കാരാണേ.., അടിച്ചുപൊളി ഗാനവുമായി ‘കിനാവള്ളി’

ശിക്കാരിശംഭു എന്ന വിജയ ചിത്രത്തിനു പിന്നാലെ പുതുമുഖങ്ങളെ അണിനിരത്തf മലയാളത്തിലും തമിഴിലുമായി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. പ്രണയവും സൗഹൃദവും ഇഴചേരുന്ന ചിത്രത്തില്‍ അണിനിരക്കുന്നത് ഒരു കൂട്ടം പുതുമുഖങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിലെ കള്ളക്കഥക്കാരാണേ എന്ന അടിച്ചുപൊളി ഗാനം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റംഷിയും റഫീഖ് റഹ്മാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിഷാദ് അഹമ്മദിന്റെതാണ് വരികള്‍. ശശ്വന്തിന്റെതാണ് സംഗീതം.

DONT MISS
Top