പാലക്കാട് ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു


പാലക്കാട്: ചരക്കുലോറിക്കുനേരെ നടന്ന കല്ലേറില്‍ ക്ലീനര്‍ കൊല്ലപ്പെട്ടു. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്. കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ചരക്കുലോറി.

മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ബാഷയുടെ നെഞ്ചില്‍ കല്ലുപതിച്ചു. ഉടന്‍തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ലോറി സമരാനുകൂലികള്‍ വളഞ്ഞ് കല്ലേറാരംഭിച്ചത്. കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിന് സമീപമാണ് സംഭവം. ലോറി ഓടിച്ചയാള്‍ക്കും പരുക്കുണ്ട്. ലോറി കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല.

DONT MISS
Top