ഹജജ് കഴിയുംവരെ അനുമതി രേഖയില്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; കഴിഞ്ഞ വെള്ളിയാഴ്ചവരെ തിരിച്ചയച്ചത് 72037 ആളുകളെ

ജിദ്ദ: ഹജജ് അനുമതി പത്രം ഇല്ലാത്തവര്‍ക്കും മക്ക ഇക്കാമ അല്ലാത്തവര്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലവില്‍ വന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ പ്രവേശനം നിഷേധിച്ച് തിരിച്ചയക്കപ്പെട്ടത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ എഴുപത്തി രണ്ടായിരത്തി മുപ്പത്തി ഏഴ്‌പേര്‍. സൗദി സുരക്ഷാ വിഭാഗമാണ് തിരിച്ചയക്കപ്പെട്ടവരുടെ കണക്ക് വെളിപ്പെടുത്തിയത്.

ദുല്‍ഖഅദ് ഒന്നു മുതലാണ് വിവിധ പ്രവേശന കവാടങ്ങളില്‍ മക്കയിലേക്ക് പ്രവേശനവിക്ക് ഏര്‍പ്പെടുത്തിയത്. ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നിടത്തെ തിരക്കൊഴിവാക്കി അനുമതി രേഖയുള്ളവര്‍മാത്രം ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെയുള്ള കണക്കുപ്രകാരം മക്ക ഇക്കാമക്കാരല്ലാത്തവരും അനുമതി പത്രമില്ലാത്തവരുമായ എഴുപത്തി രണ്ടായിരത്തി മുപ്പത്തി ഏഴ് പോരെയാണ് മക്കയുടെ വിവിധ പ്രവേശന കവാടങ്ങളില്‍വെച്ച് തിരിച്ചയക്കപ്പെട്ടതെന്ന് സുരക്ഷാ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു. ജൂലൈ ഒമ്പത് മുതലാണ് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഹജജ് അവസാനിക്കുംവരെ പ്രവേശന നിരോധനം തുടരും.

ഹജജ് അനുമതി പത്രമുള്ളവര്‍, മക്കയില്‍നിന്നും ഇഷ്യൂചെയ്ത ഇക്കാമ(തിരിച്ചറിയല്‍രേഖ) ഉള്ളവര്‍, ഹജജ് സീസണില്‍ പുണ്യനഗരിയില്‍ ജോലിചെയ്യാന്‍ അനുമതിയുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ ഹജ് കഴിയും വരെ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതിയുണ്ടാവുക.

ആയിശാ മസ്ജിദിനടുത്തുള്ള തമീം ചെക്ക് പോസ്റ്റില്‍വെച്ച് 5933 വാഹനങ്ങളും 710 യാത്രക്കാരെയും മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചതായി മക്ക എമിറേറ്റിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. മുന്‍കാലങ്ങളില്‍ അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മലയാളികളടക്കമുള്ള നിരവധിപേരെ പിടികൂടുകയും പിന്നീട് ഇവരെ നാടുകടത്തുകയും ചെയ്തിരുന്നു. നാടുകടപ്പെട്ടവര്‍ക്ക് സൗദിയില്‍ വീണ്ടും വരുന്നതിന് നിശ്ചിത കാലത്തേക്ക് വിലക്കും ഏര്‍പ്പെടുത്താറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top