ദക്ഷിണാഫ്രിക്കയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ വെടിവെയ്പ്; 11 മരണം, നാലുപേര്‍ക്ക് പരുക്ക്

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ജൊഹാന്നസ്ബര്‍ഗില്‍ ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്.

സുഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെ ഡ്രൈവര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top