പ്രീ സീസണ്‍ ടൂര്‍ണമെന്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; കൊച്ചി വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

കൊച്ചി: ടൊയോട്ട യാരിസ് ലാ ലീഗ ടൂര്‍ണമെന്റിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ജൂലൈ 24 മുതല്‍ 28 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സേറ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ എ ലീഗ് ക്ലബ്ബ് മെല്‍ബണ്‍ സിറ്റി, സ്പാനിഷ് ലീഗ് ക്ലബ്ബ് ജിറോണ എഫ്‌സി എന്നിവരോടാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടുന്നത്.

ഇന്ത്യയിലെ ആദ്യ പ്രീ സീസണ്‍ രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. 24 ന് ബ്ലാസ്‌റ്റേഴ്‌സും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. മത്സരങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ടീം ശനിയാഴ്ച കൊച്ചിയില്‍ എത്തി. 27 ന് ജിറോണ-മെല്‍ബണ്‍ സിറ്റിയെ നേരിടുമ്പോള്‍ 28 നാണ് ബ്ലാസ്‌റ്റേഴ്‌സ് ജിറോണ എഫ്‌സി പോരാട്ടം.

അതേസമയം ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി മികച്ച മുന്നൊരുക്കങ്ങളാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി മികച്ച യുവനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. പതിനൊന്ന് മലയാളികടക്കം ടൂര്‍ണമെന്റിനായുള്ള സാധ്യതാ ടീമിനെ നേരത്തെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

സാധ്യതാ ടീം:

ഗോള്‍കീപ്പര്‍മാര്‍- ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് ശശികുമാര്‍.

പ്രതിരോധം- നെമാന്യ പെസിച്ച്, സിറിള്‍ കാലി, ലാല്‍റുവാത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, പ്രീതം കുമാര്‍ സിംഗ്, ലാല്‍ തകിമ, മുഹമ്മദ് റാകിപ്, ജിഷ്ണു ബാലകൃഷ്ണന്‍.

മധ്യനിര- കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസീറ്റോ, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദുള്‍ സമീര്‍, ദീപേന്ദ്ര സിംഗ് നേഗി, സുരാജ് റാവത്ത്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ലോകെന്‍ മീട്ടി, റിഷിനാഥ് എന്‍ ശശികുമാര്‍, പ്രഗ്യാന്‍ സുന്ദര്‍ ഗൊഗോയ്.

മുന്നേറ്റം- സികെ വിനീത്, സ്‌റ്റൊയാനോവിച്ച്, പൊപ്ലാട്‌നിക്, എംഎസ് ജിതിന്‍, സെയ്മിലെന്‍, ഡംഗല്‍, ഷായ്‌ബൊര്‍ലാങ് ഖര്‍പാന്‍, വികെ അഫ്ദല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top