നാനി പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കിയതിനുശേഷം: ശ്രീറെഡ്ഡി


വെളിപ്പെടുത്തലുകളുമായി തെന്നിന്തന്യന്‍ നടി ശ്രീറെഡ്ഡി വീണ്ടും. ഏതാനും നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണമുയര്‍ത്തിയ ശ്രീറെഡ്ഡി സിനിമാ മേഖലയില്‍ ചൂഷണമുണ്ടെന്ന് ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ തെലുങ്ക് നടന്‍ നാനിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.

“എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമാ മേഖല തെരഞ്ഞെടുക്കരുതെന്ന്. അത് അന്ന് അനുസരിക്കാന്‍ സാധിച്ചില്ല. അതിന്റെ ദുരനുഭവങ്ങളാണ് അനുഭവിക്കുന്നത്. തൃഷയെ കണ്ടിട്ടാണ് സിനിമയിലേക്ക് വരുന്നത്. ഞാനും എന്റെ മുന്‍ കാമുകനും ഒരുമിച്ച് പബ്ബില്‍ പോയപ്പോള്‍ അവിടെവച്ചാണ് തൃഷയെ ആദ്യമായി കാണുന്നത്. തൃഷയും റാണയുമൊക്കൊ മദ്യപിച്ച് അടിച്ചുപൊളിക്കുന്നത് കണ്ടു. ഇതോടെ എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാനാരംഭിച്ചു. തൃഷ സുന്ദരിയാണെന്ന് പറഞ്ഞു. അപ്പോഴാണ് ആദ്യമായി തനിക്ക് ഒരു നടിയാകണമെന്ന് തോന്നിയത്”, ശ്രീറെഡ്ഡി പറഞ്ഞു.

“ജോലി രാജിവച്ച് സിനിമാ മേഖലയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ പലരും ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. ആദ്യം വന്നത് ഒരു സംവിധായകനാണ്. എനിക്ക് സമയം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ കാമുകന്റെ ഒപ്പം മാത്രമേ ഞാന്‍ പോകാറുള്ളൂ. ഞാന്‍ മറുപടി അറിയിച്ചുമില്ല. പിന്നീട് ഷൂട്ടിംഗിനിടയില്‍ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ഈ സംവിധായകന്‍ ഉപദ്രവിച്ചു”, റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

നാനിയേക്കുറിച്ചും അവര്‍ തുറന്നുസംസാരിച്ചു. നാനിയെയാണ് താന്‍ കൂടുതല്‍ ലക്ഷ്യമടുന്നതെന്നും റെഡ്ഡി പറഞ്ഞു.

“നാനി ഒരു തെമ്മാടിയാണ്. അവന്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അവനും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. മയക്കുമരുന്ന് നല്‍കിയാണ് എന്നെ പീഡിപ്പിച്ചത്. എന്റെ പ്രഥമ ലക്ഷ്യം അയാളാണ്. ലോറന്‍സും മുരുഗദോസും നാനിയേപ്പോലെ പിശാചുക്കളല്ല”, ശ്രീറെഡ്ഡി പറഞ്ഞു. നാനിയുടെ അനിയന്‍ തന്നെ പ്രണയിച്ച് വഞ്ചിച്ചതായും അവര്‍ വിശദമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top