ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോഡ് ഇനി ഫഖര്‍ സമാന് സ്വന്തം

ഫഖര്‍ സമാന്‍

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന റെക്കോഡ് ഇനി ഫഖര്‍ സമാന് സ്വന്തം. സിംബാബ്‌വെ പര്യടനത്തിലാണ് പാകിസ്താന്‍ ഓപ്പണറായ സമാന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

സഹതാരം ഇമാം-ഉല്‍ ഹഖുമായി ചേര്‍ന്ന് 304 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് സമാന്‍ പടുത്തുയര്‍ത്തിയത്. 156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 210 റണ്‍സെടുത്ത സമാന്‍ ഏകദിനത്തില്‍ ഒരു പാക് താരം നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ ഇതിഹാസ താരം സയീദ് അന്‍വറിനെയാണ് പിന്നിലാക്കിയത്. 1997 ല്‍ ഇന്ത്യയ്‌ക്കെതിരെ പുറത്താവാതെ 194 റണ്‍സ് നേടിയതായിരുന്നു സയീദിന്റെ നേട്ടം.

ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് സമാന്‍. സമാന്റെ വ്യക്തിഗത സ്‌കോറിന് പുറമെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറാണ് സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്താന്‍ ഇന്ന് കുറിച്ചത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 399 റണ്‍സാണ് പാകിസ്താന്‍ അടിച്ചുകൂട്ടിയത്.

DONT MISS
Top