ശബരിമല: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തൊട്ട് കൂടായ്മ തന്നെയാണെന്ന് അമിക്കസ്‌ക്യൂറി

സുപ്രിം കോടതി

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതിയില്‍ വാദം തുടരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തു. എന്നാല്‍ ഇത് തൊട്ടുകൂടായ്മയാണെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഷേക് മനു സിംഘ്‌വിയാണ് ഹാജരായിരിക്കുന്നത്.

ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോകുന്ന പുരുഷന്മാര്‍ 41 ദിവസം വ്രതമെടുക്കാറുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവം കാരണം ഇത് സാധിക്കാറില്ല. ഇതാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനമെന്ന് അമിക്കസ്‌ക്യൂറി വ്യക്തമാക്കി. സിവില്‍ റൈറ്‌സ് ആക്ടിനെ കുറിച്ച് രാജു രാമചന്ദ്രന്‍ വിശദീകരിച്ചു. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് സാധ്യമല്ല എന്ന ഹൈക്കോടതി നിലപാട് ഭരണഘടനയുടെ 17 അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍ അസോസിയേഷനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പിവി സുരേന്ദ്ര നാഥ് വാദഗതികള്‍ മുന്നോട്ടുവച്ചു. നൈഷ്ഠിക ബ്രഹ്മചാരി എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പന്റെ അടുത്ത് സ്ത്രീകളെ പ്രവേശിപ്പിക്കതെറ്റിക്കുന്നത് വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.

DONT MISS
Top