ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് സുപ്രിം കോടതി വ്യാഴാഴ്ച വരെ തടഞ്ഞു

സുപ്രിംകോടതി

ദില്ലി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സുപ്രിം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഇരുവരുടെയും അറസ്റ്റ് കോടതി വ്യാഴാഴ്ച വരെ തടഞ്ഞു. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. യുവതിയുടെ വാദങ്ങള്‍ മുഖവിലക്കെടുത്താല്‍ പോലും പീഡനകുറ്റം നിലനില്‍ക്കില്ലെന്നാണ്  ഇവരുടെ വാദം.

ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്‌സ് കെ ജോര്‍ജിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

DONT MISS
Top