ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

കഴിഞ്ഞ 11 ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21 ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28 നും നാളത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും പ്രവൃത്തിദിനമായിരിക്കും.

DONT MISS
Top