എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് വഴിവിട്ട് നിയമനം: ഹൈക്കോടതി വിശദീകരണം തേടി

കേരള ഹൈക്കോടതി

കൊച്ചി: എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതിനെതിരായ പരാതിയില്‍ ഹൈക്കേടതി സര്‍ക്കാരിനോട് വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് ലിസ്റ്റും മറികടന്ന് ഷഹലയക്ക് വഴിവിട്ട രീതിയില്‍ നിയമനം നല്‍കിയെന്നാണ് പരാതി. റാങ്ക് ലിസ്റ്റിലെ ഒന്നാം സ്ഥാനക്കാരിയായ ബിന്ദുവാണ് പരാതി നല്‍കിയത്.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ താത്കാലിയ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലാണ് ഷഹലയ്ക്ക് നിയമനം ലഭിച്ചത്. സര്‍ക്കാരിനോടും സര്‍വകലാശാലയോടുമാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. വിശദീകരണം കേട്ട ശേഷം വിഷയത്തില്‍ കോടതി അന്തിമവിധി പുറപ്പെടുവിക്കും.

ഷഹലയ്ക്ക് നിയമനം നല്‍കാനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാട്ടിയാണ് ഡോക്ടര്‍ എംപി ബിന്ദു പരാതി നല്‍കിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ചുകൊണ്ടുള്ള വിജ്ഞാപനം ഒബിസി മുസ്‌ലിം എന്നാക്കി തിരുത്തിയാണ് ഷഹലയ്ക്ക് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് നിയമനം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

DONT MISS
Top