ലൈംഗിക ആരോപണം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം

കോട്ടയം: ക​ന്യാ​സ്​​ത്രീ​യു​ടെ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന വാ​ദ​ത്തി​ൽ ജ​ല​ന്ധ​ർ രൂ​പ​ത നേ​തൃ​ത്വ​വും ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​​ക്ക​ലും ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ അ​റ​സ്​​റ്റ്​ വേ​ണ്ടെ​ന്ന് തീ​രു​മാ​നം. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​റ​സ്​​റ്റി​ലേ​ക്ക്​ നീ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രിയുടെ ലംഗീക പീഡന പരാതിയിൽ ​ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യി​രു​ന്നു. ഇ​ത്​ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ്​ പു​തി​യ നി​ർ​ദേ​ശം എസ്പി അന്വേഷണ സംഘത്തിന് നൽകിയത്. പ​രാ​തി​ക്കാ​രി​യു​ടെ​യും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി മാ​ത്ര​മാ​ണ്​ തെ​ളി​വാ​യി ഇ​തു​വ​രെ ​ല​ഭി​ച്ച​ത്.

ഇ​തു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ്​ ​ പൊ​ലീ​സ്​ ന​ൽ​കു​ന്ന​ത്. ബി​ഷ​പ് നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​തെ​ന്ന്​​ അ​ന്വേഷ​ണ​സം​ഘം പ​റ​യു​ന്നു​. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലന്ന് കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രിയുടെ പരാതി നിരവധി തെളിവുകൾ ഇനിയും പരിശോധിക്കണമെന്ന് എസ് പി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. മൊഴിയെടുക്കുന്നതിന് സമയം ചോദിച്ചതായി എസ്പി അറിയിച്ചു. ഈ മാസം 18 ന് കേരളത്തിലെ അന്വേഷണം പൂർത്തിയാകും. അതിന് ശേഷം തുടർ അന്വേഷണത്തിനായി ജലന്ധറിലേക്ക് പോകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

DONT MISS
Top