ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകചോര്‍ച്ച; ആറു പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിലെ തതിപത്രിയിലാണ് അപകടമുണ്ടായത്. ബ്രസീലിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയായ ഗര്‍ദൗ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡില്‍ അപകടമുണ്ടായത്.

തൊഴിലാളികളായ ബി രഘുനാഥ് (21), കെ മനോജ് കുമാര്‍(24), യു ഗംഗാധര്‍ (37), എസ് എ വാസിം ബാഷ(39), കെ ശിവ മദ്ദിലേതി(26),ഗുരുവിയ (40) എന്നിവരാണ് മരണപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

അറ്റകുറ്റ പണിക്കായി തുറന്ന ഫാക്ടറിയിലാണ് അപകടമുണ്ടായതെന്നാണ് വിവിരം. ഫാക്ടറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോര്‍ന്നാണ് അപകടം സംഭവിച്ചത്. വാതക ചോര്‍ച്ച സംഭവിച്ച ഉടന്‍ തന്നെ പ്ലാന്റ് പൂട്ടിയിട്ടുണ്ട്.

DONT MISS
Top