സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11.30 ന് എംഎന്‍ സ്മാരകത്തിലാണ് യോഗം നടക്കുന്നത്. അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ച എറണാകുളം ജില്ലാസെക്രട്ടറി പി രാജുവിനോട് പാര്‍ടി വിശദീകരണം തേടിയേക്കും.

ബിജിമോള്‍ എംഎല്‍എയുമായി ബന്ധപ്പെട്ട ഉയര്‍ന്ന് വന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എക്‌സിക്യൂട്ടീവ് ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തെ യോഗത്തില്‍ അതുണ്ടാകാന്‍ സാധ്യതയില്ല.

DONT MISS
Top