ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99 കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. രണ്ട് വര്‍ഷമായി കുടുംബം ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്ന പ്രതി സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈയിലെ തന്റെ വസതിക്ക് സമീപം അഞ്ചോളം വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കി വരികയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

DONT MISS
Top