അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ദിലീപ് വിഷയം ഉണ്ടായിരുന്നില്ല, തെളിവുകള്‍ പുറത്ത്; മോഹന്‍ലാലിന്റെ വാദം പൊളിയുന്നു


കൊച്ചി: ജൂണ്‍ 24 ന് നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിംഗിലെ അജണ്ടയില്‍ ദിലീപ് വിഷയം ഉള്‍പ്പെടുത്തിയിരുന്നെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം പൊളിയുന്നു. അജണ്ടയില്‍ ദിലീപ് വിഷയം ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നെന്ന് ലാല്‍ പറഞ്ഞത്.

24 ന് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിന്റെ വിഷയം ആദ്യം സൂചിപ്പിച്ചത്. തുടര്‍ന്നാണ് ദിലീപിനെ സംഘടനയില്‍ നിലനിര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. അജണ്ടയ്ക്ക് പുറത്തുനിന്ന് ദിലീപ് വിഷയം യോഗത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

മെയ് 20 ന് തയ്യാറാക്കി വിതരണം ചെയ്ത യോഗത്തിന്റെ അജണ്ടയില്‍ ഏഴ് കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ദിലീപിന്റെ വിഷയം മുന്‍കൂട്ടി നിശ്ചയിച്ച് ഉള്‍പ്പെടുത്തിയിട്ടില്ല.

DONT MISS
Top