ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് ഉന്നത സമ്മര്‍ദ്ദം മൂലമെന്ന് ആക്ഷേപം; പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​ൻ നീ​ക്കം ശ​ക്ത​മാ​ക്കി സ​ഭാ നേ​തൃ​ത്വം

കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ തി​ടു​ക്ക​ത്തി​ൽ ബി​ഷ​പ്പ് ഫ്രാങ്കോ മുളക്കലി​നെ അ​റ​സ്​​റ്റ് ​ചെ​യ്യേ​ണ്ടെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​​​ന്റെ നി​ല​പാ​ട്​ ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് ആ​ക്ഷേ​പം. പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ പൊ​ലീ​​സെ​ന്നും ബന്ധുക്കൾആ​രോ​പി​ക്കു​ന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും.

എ​ന്നാ​ൽ, പ്ര​തി ചേ​ർ​ത്താ​ലു​ട​ൻ മുൻകൂർ ജാമ്യത്തിനായി കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള തീരുമാനത്തിലാണ്ബി​ഷ​പ്പ്.  പീ​ഡി​പ്പി​ച്ചെ​ന്ന ക​ന്യാ​സ്​​ത്രീ​യു​ടെ പ​രാ​തി​യി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ് ഫ്രാങ്കോ മുളക്കൻ അ​റ​സ്​​റ്റി​​​​ന്റെ നി​ഴ​ലി​ലാ​യ​തോ​ടെ പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​ൻ നീ​ക്കം ശ​ക്ത​മാ​ക്കുകയാണ് സ​ഭാ നേ​തൃ​ത്വം. ജ​ല​ന്ധ​റി​ൽ​നി​ന്നു​ള്ള വൈ​ദി​ക​രും ക​ന്യാ​സ്​​ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം കേ​ര​ള​ത്തി​ൽ ത​ങ്ങി​യാ​ണ്​ ര​ഹ​സ്യ​നീ​ക്കം ന​ട​ത്തു​ന്ന​ത്. തൃ​ശൂ​രി​ൽ​നി​ന്നു​ള്ള ചി​ല വൈ​ദി​ക​രും ച​ര​ടു​വ​ലി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ജ​ല​ന്ധ​റി​ൽ​നി​ന്നു​ള്ള ക​ന്യാ​സ്​​ത്രീ​ക​ളു​ടെ ആ​റം​ഗ​സം​ഘ​വും കോ​ട്ട​യ​ത്ത്​ എ​ത്തി അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. പ​രാ​തി​ക്കാ​രി​​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും നേ​രി​ൽ​ക​ണ്ട് പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്കു​ന്നു​മു​ണ്ട്​. മ​ദ​ർ സൂ​പ്പീ​രി​യ​ർ പ​ദ​വി തി​രി​കെ ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള വാ​ഗ്​​ദാ​ന​വും ഇ​വ​ർ ക​ന്യാ​സ്​​ത്രീ​യു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം. എ​ന്നാ​ൽ, ​ഇ​തു​വ​രെ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

ക​ന്യാ​സ്​​ത്രീ അം​ഗ​മാ​യ മി​ഷ​ന​റീ​സ്​ ഒാ​ഫ്​ ജീ​സ​സ്(​എം​ജെ) മ​ദ​ർ ജ​ന​റ​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ കന്യാസ്ത്രികൾ കോ​ട്ട​യ​ത്തെ അ​ട​ക്കം വി​വി​ധ രൂ​പ​ത അ​ധ്യ​ക്ഷ​ന്മാ​രെ കാ​ണു​ന്നു​ണ്ട്. ബി​ഷ​പ്പി​നെ അ​നു​കൂ​ലി​ച്ചു​ള്ള കു​റി​പ്പും ഇ​വ​ർ കൈ​മാ​റു​ന്നു​ണ്ട്. അ​തി​നി​ടെ, ക​ന്യാ​സ്​​ത്രീ​യു​ടെ ര​ഹ​സ്യ​മൊ​ഴി​യു​ടെപ​ക​ർ​പ്പി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ച​ങ്ങ​നാ​ശ്ശേ​രി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. ഇന്ന് മൊ​ഴി​യു​ടെ പ​ക​ർ​പ്പ്​ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം.

നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യും കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി​യും വി​ശ​ക​ല​നം ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ൽ  ബി​ഷ​പ്പി​നെ ചോദ്യം ചെ​യ്യും. ഇതിനായി കേ​ര​ള​ത്തി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്താ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ, തീ​യ​തി​ക​ൾ, സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം നി​യ​മോ​പ​ദേ​ശം തേ​ടും.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ച​ശേ​ഷ​മാ​കും ബി​ഷ​പ്പി​നെ ചോ​ദ്യം​ചെ​യ്യു​ക​യെ​ന്നും കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. മൂ​ന്ന്​ ദി​വ​സം​കൂ​ടി തെ​ളി​വ്​ ശേ​ഖ​ര​ണം തു​ട​രും. ഇ​തി​നു​ശേ​ഷം ജ​ല​ന്ധ​റി​ലേ​ക്ക്​ പോ​കു​ക​യോ ബി​ഷ​പ്പി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യോ ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

DONT MISS
Top