കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

കാസര്‍ഗോഡ്: ഉപ്പള നയാബസാറിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. ഇവര്‍ ഉള്ളാള്‍ അജ്ജിനടുക്ക സ്വദേശികളാണ്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു.  ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

കാസര്‍ഗോഡ് ദേശീയ പാതയില്‍ ഉപ്പള നയാ ബസാറിലാണ് അപകടമുണ്ടായത്. മുഷ്താഖ് , നസീമ, അസ്മ, ബീഫാത്തിമ ,ഇംത്യാസ് എന്നിവരാണ് മരിച്ചത്. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കര്‍ണ്ണാടകസ്വദേശികളാണ് മരിച്ചത്.

പരുക്കേറ്റവരെ മംഗളുരുവിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച ബിഫാത്തിമയുടെ മകളുടെ പാലക്കാടെ വീട്ടില്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.

DONT MISS
Top