ബിഹാറില്‍ ബിജെപിയുമായി സഖ്യം തുടരും എന്ന് നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

പാറ്റ്‌ന: ബിഹാറില്‍ ബിജെപിയുമായി സഖ്യം തുടരും എന്ന് മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷനുമായ നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുമായി ജെഡിയു സഖ്യം തുടരുമോ എന്ന കാര്യത്തില്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനു വിരാമമിട്ടാണ് ബിജെപിയുമായി സഖ്യം തുടരും എന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുത്ത യോഗത്തിലായിരുന്നു നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. മിക്ക നേതാക്കളും നിതീഷ് കുമാറിന്റെ നിലപാടിനോട് യോജിച്ചു. എന്നാല്‍ ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തിനെക്കുറിച്ച് മാത്രമാണ് യോഗത്തില്‍ തീരുമാനമായത്.

40 ലോക്‌സഭ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ഇതില്‍ 17, 18 സീറ്റുകള്‍ ജെഡിയുവിന് നല്‍കണം എന്ന്  ബിജെപിയോട് ആവശ്യപ്പെടണം എന്നാണ് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. 17 സീറ്റുകളില്‍ ബിജെപിയും 17 സീറ്റുകളില്‍ ജെഡിയുവും ബാക്കി വരുന്ന ആറ് സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളെയും മത്സരിപ്പിക്കണം എന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top