നിഷ സാരംഗിന് പിന്തുണയുമായി താരസംഘടന അമ്മ, നടിയ്ക്ക് ഒപ്പമെന്ന് ബാബുരാജ്


കൊച്ചി: സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയുമായി താരസംഘടനയായ അമ്മ രംഗത്ത്. സംഭവത്തില്‍ നിഷയെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും സംഘടന നിഷയ്ക്ക് ഒപ്പമുണ്ടെന്നും അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

രണ്ടര വര്‍ഷത്തോളം നിരന്തരമായി പീഡനത്തിന് ഇരയായെന്നാണ് അവര്‍ പറയുന്നത്. അത് നിസാരമായി കാണാനാകില്ല. ഇക്കാര്യത്തില്‍ പരാതി രേഖാമൂലം എഴുതിത്തരേണ്ട കാര്യമില്ല. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ എല്ലാം പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കും. ബാബുരാജ് പറഞ്ഞു.

സമാനമായ അനുഭവം അമ്മയിലെ മറ്റൊരു നടിക്കും സീരിയല്‍ മേഖലയില്‍ നിന്ന് മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് ബാബുരാജ് വ്യക്തമാക്കി.

DONT MISS
Top