ഭഗവാന്‍ ശ്രീരാമനുപോലും പീഡനങ്ങള്‍ അവസാനിപ്പിക്കാനാകില്ല: ബിജെപി എംഎല്‍എ

സുരേന്ദ്ര നാരായണ്‍

ലഖ്‌നൗ: വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന് ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര നാരായണ്‍ സിംഗാണ് വിവാദ പരാമര്‍ശം നടത്തിയത്.

ആത്മവിശ്വാസത്തോടെ എനിക്ക് പറയാന്‍ പറ്റും ശ്രീരാമന് പോലും ഇത്തരം സംഭവങ്ങള്‍ തടയാന്‍ പറ്റില്ലെന്ന്. ഇത് സ്വാഭാവിക മലിനീകരണമാണ്. മറ്റുള്ളവരെ സ്വന്തം കുടുംബാംഗമായും സഹോദരിമാരായും കാണേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയിലൂടെയല്ല മൂല്യങ്ങളിലൂടെ മാത്രമേ നമുക്കിത് നിയന്ത്രിക്കാനാകൂ. ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം.

നേരത്തയും സുരേന്ദ്ര വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടിണ്ട്. സ്മാര്‍ട്ട് ഫോണുകളാണ് പീഡനങ്ങള്‍ക്ക് കാരണമെന്ന് സുരേന്ദ്ര ആരോപിച്ചിരുന്നു. ഉന്നാവോ ബലാത്സംഗ കേസില്‍ സിതാപൂര്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു. സെംഗാറിനെതിരെയുള്ള ഗൂഡാലോചനയാണെന്നായിരുന്നു സുരേന്ദ്രയുടെ വാദം.

DONT MISS
Top